ചൂലൂര്‍ സിനര്‍ജിഹോം ശിലാസ്ഥാപനം നാള

ചൂലൂര്‍ സിനര്‍ജിഹോം ശിലാസ്ഥാപനം നാള

കോഴിക്കോട്: എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസ കേന്ദ്രമായി നിര്‍മിക്കുന്ന ചൂലൂര്‍ സിനര്‍ജിഹോമിന്റെ ശിലാസ്ഥാപനം നാളെ (21ന്) വൈകീട്ട് നാല് മണിക്ക് ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ജനറല്‍ ടി.ആരിഫലി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്‌മാന്‍ ലോഗോ പ്രകാശനം ചെയ്യും. ഒ.പി അബ്ദുസലാം മൗലവി, ആയിശ ഹബീബ് (ജില്ലാ പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം), ഡോ.പി.സി അന്‍വര്‍, മുഹമ്മദ് ബഷീര്‍ (എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സെക്രട്ടറി ആന്റ് സി.ഇ.ഒ), കെ.എ ഖാദര്‍ മാസ്റ്റര്‍ (സെക്രട്ടറി, സി.എച്ച് സെന്റര്‍), ഡോ.നാരായണന്‍കുട്ടി വാരിയര്‍ (മെഡിക്കല്‍ ഡയരക്ടര്‍, എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്), ബാലിയില്‍ മുഹമ്മദ്ഹാജി, എം.കെ നദീറ (കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), വിശ്വന്‍ വെള്ളലശ്ശേരി (ചാത്തമംഗലം പഞ്ചായത്ത് 13ാം വാര്‍ഡ് മെമ്പര്‍), ശിവദാസന്‍ ബംഗ്ലാവില്‍ (ചാത്തമംഗലം പഞ്ചായത്ത് 12ാം വാര്‍ഡ് മെമ്പര്‍), പി.പി മൊയ്തീന്‍ ഹാജി (ചൂലൂര്‍ മഹല്ല് പ്രസിഡന്റ്), ഡോ.എന്‍.സന്തോഷ്‌കുമാര്‍ (കണ്‍സള്‍ട്ടന്റ് സര്‍ജന്‍, എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്), പോള്‍മാസ്റ്റര്‍ (എ.ഇ.ഒ, കുന്ദമംഗലം), പരമേശ്വരന്‍ മാസ്റ്റര്‍ (ഹെഡ്മാസ്റ്റര്‍ എ.യു.പി.എസ്, ചൂലൂര്‍), അഡ്വ.മാധവനുണ്ണി (സാമൂഹിക പ്രവര്‍ത്തകന്‍) എന്നിവര്‍ സംബന്ധിക്കും. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കനിവ് ചാരിറ്റബിള്‍ ട്രസ്റ്റാണ് സിനര്‍ജി ഹോം നിര്‍മിക്കുന്നത്. കണ്ണാടിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടച്ച് ചാരിറ്റബിള്‍ ട്രസ്റ്റാണ് 30 സെന്റ് ഭൂമി സൗജന്യമായി നല്‍കിയത്. 20,000 സ്‌ക്വയര്‍ഫീറ്റ് ബില്‍ഡിങ്ങാണ് നിര്‍മിക്കുന്നത്. സിനര്‍ജി ഹോമില്‍ ക്യാന്‍സര്‍ രോഗികള്‍ക്കും തുടര്‍ ചികിത്സാ വേളയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ചികിത്സാനുബന്ധ സൗകര്യങ്ങളും നഴ്‌സിന്റെ പ്രത്യേക ശ്രദ്ധയും താമസ സംവിധാനവും ലഭ്യമാകും. വാര്‍ത്താസമ്മേളനത്തില്‍ സിനര്‍ജി ഹോം എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് സാലിഹ് കൊടപ്പന, സെക്രട്ടറി ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ, മീഡിയ കണ്‍വീനര്‍ വി.എം ആസിഫ് പാഴൂര്‍, പി.കെ ഷുആദ് എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *