ഗുജറാത്തിലെ കച്ചില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി

ഗുജറാത്തിലെ കച്ചില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി

അഹമ്മദാബാദ്: കച്ചില്‍ ഭൂചലനം. തിങ്കളാഴ്ച രാവിലെ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കച്ച് ജില്ലയിലെ ഭച്ചാവു നഗരമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 1819 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ വന്‍ നാശം വിതച്ച ശക്തമായ പത്തോളം ഭൂചലനങ്ങള്‍ ഗുജറത്തില്‍ ഉണ്ടായിട്ടുണ്ട്.

അപകട സാധ്യത കൂടിയ സീസ്മിക് മേഖലയില്‍ നിലനില്‍ക്കുന്ന മേഖലയാണ് ഗുജറാത്തിലെ കച്ച്. ഇവിടെ 2001ല്‍ ഉണ്ടായ ഭൂചലനത്തില്‍ 13,800 പേര്‍ കൊല്ലപ്പെടുകയും 1.67 ലക്ഷം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകള്‍ക്കിടെ ഇന്ത്യയില്‍ ഉണ്ടായ മൂന്നാമത്തെ ഏറ്റവും വലുതും രണ്ടാമത്തെ ഏറ്റവും വിനാശകാരിയുമായ ഭൂചലനമായിരുന്നു ഇത്.

Share

Leave a Reply

Your email address will not be published. Required fields are marked *