കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അറ്റന്‍ഡര്‍ യുവതിയെ പീഡിപ്പിച്ചതില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അറ്റന്‍ഡര്‍ യുവതിയെ പീഡിപ്പിച്ചതില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവതിയോട് ജീവനക്കാരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ശനിയാഴ്ചയാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കല്‍ ഐ.സി.യുവിന് പുറത്ത് വിശ്രമിക്കുകയായിരുന്ന യുവതിയെ മെഡിക്കല്‍ കോളേജ് അറ്റന്‍ഡര്‍ പീഡിപ്പിച്ചത്. സര്‍ജിക്കല്‍ ഐ.സി.യുവില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം. സര്‍ജിക്കല്‍ ഐ.സി.യുവിലേക്ക് യുവതിയെ കൊണ്ടുവിട്ട് മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞ് തിരികെ എത്തി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ജീവനക്കാരെല്ലാം ആ രോഗിയുടെ അടുത്തായിരുന്നു.
അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിക്ക് പ്രതികരിക്കാനാകുമായിരുന്നില്ല. എന്നാല്‍ പിന്നീട് യുവതി ബന്ധുക്കളോട് താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് പറയുകയും ബന്ധുക്കള്‍ പോലിസിനെ അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലിസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞുവെന്നും എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നുമാണ് പോലിസ് നല്‍കുന്ന വിവരം.

ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആഭ്യന്തര അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപീകരിച്ചു. മെഡിക്കല്‍ കോളേജ് അഡീഷണല്‍ സൂപ്രണ്ട്, ആര്‍.എം.ഒ, നഴ്‌സിങ് ഓഫിസര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *