കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരേ കലാപശ്രമത്തിന് കേസ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കെ. സുധാകരനെതിരേ എറണാകുളം സെന്‍ട്രല്‍ പൊലീസ് കലാപ ശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രസംഗം. സുധാകരന്റെ പ്രസംഗത്തിന് ശേഷമുള്ള പ്രതിഷേധത്തില്‍ മര്‍ദ്ദനമേറ്റു എന്ന് കാണിച്ച് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് കെ.സുധാകരനെതിരെ കേസെടുത്തത്.
കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. ഒളിവില്‍ പോയ ഇവരെ മൂന്നാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് സംഘടനാ ഭാരവാഹിയായ ജെറിന്‍ ജോസിനെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ബ്രഹ്‌മപുരം തീപിടുത്തുവുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന കൊച്ചി കോര്‍പ്പറേഷന്‍ ഓഫിസ് ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും ജീവനക്കാര്‍ക്കും പരുക്കേറ്റത്.