എസ്.എസ്.എഫ് പ്രവര്‍ത്തനങ്ങളോടൊപ്പം ചേര്‍ന്നുനില്‍ക്കുക: കാന്തപുരം

എസ്.എസ്.എഫ് പ്രവര്‍ത്തനങ്ങളോടൊപ്പം ചേര്‍ന്നുനില്‍ക്കുക: കാന്തപുരം

കോഴിക്കോട്: എസ്.എസ്.എഫിന്റെ പ്രവര്‍ത്തന ഫണ്ട് വിജയിപ്പിച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. പ്രവര്‍ത്തന ഫണ്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഉസ്താദ്. പ്രവര്‍ത്തനങ്ങളുടെ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി എസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി ആഘോഷിക്കുകയാണ്. കേരളത്തിലെ ഒരു ചെറിയ കരുത്തില്‍ നിന്ന് തുടങ്ങിയ എസ്.എസ്.എഫ് ഇന്ന് രാജ്യത്തുടനീളം വ്യാപനം നേടിയിരിക്കുകയാണ്.
വിദ്യാഭ്യാസ, ജീവകാരുണ്യ, ആത്മീയ, സാംസ്‌കാരിക മേഖലകളില്‍ ക്യാംപസുകളിലും വിദ്യാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് കരുത്തു പകര്‍ന്ന് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന സംഘടനക്ക് മുമ്പില്‍ വൈവിധ്യങ്ങളായ പ്രൊജക്ടുകളുണ്ട്. റമളാന്‍ മാസത്തില്‍ ദാനധര്‍മങ്ങള്‍ക്കായി മാറ്റിവെച്ച നിങ്ങളുടെ ജീവിത അധ്വാനത്തിന്റെ ചെറുവിഹിതങ്ങള്‍ ഈ വലിയ നന്മ സംഘത്തിന് വേണ്ടി നീക്കിവെക്കാന്‍ മനസ്സുണ്ടാവണമെന്ന് എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *