തലശ്ശേരി: പ്രതിസന്ധികള്‍ നിറഞ്ഞ ആതുരസേവനരംഗത്ത് പ്രതിബദ്ധത മാനിക്കപ്പെടേണ്ടതാണെന്നും മഹത്വമേറിയ ഡോക്ടര്‍-രോഗി ബന്ധം പവിത്രമാണെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. തലശ്ശേരിയിലെ ജനകീയ ഡോക്ടര്‍ സി.ഒ.ടി മുസ്തഫക്ക് നല്‍കിയ ആദര സമര്‍പ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ആദരസമിതി ചെയര്‍മാന്‍ പ്രൊഫ.എ.പി സുബൈര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.പി.പ്രവീണ, അഡ്വ. എം.വി മുഹമ്മദ് സലിം, ഡോ. നദീം അബൂട്ടി, ടി.കെ.ഡി മുഴപ്പിലങ്ങാട്, സി.ഒ.ടി അസീസ് എന്നിവര്‍ പ്രസംഗിച്ചു. മന്ത്രിക്കുള്ള ഉപഹാരം സി.കെ.പി അബ്ദുറഹ്‌മാന്‍ കേയി നല്‍കി. സമിതി കണ്‍വീനര്‍ അഡ്വ. പി.വി സൈനുദ്ദിന്‍ സ്വാഗതം പറഞ്ഞു. ഡോ.സി.ഒ.ടി മുസ്തഫ മറുപടി പ്രസംഗം നടത്തി.