കോഴിക്കോട്: സിന്‍ഡ്രോം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ലോക ഡൗണ്‍ സിന്‍ഡ്രോം ദിനത്തോടുനബന്ധിച്ച് നാളെ രാവിലെ 10.30 മുതല്‍ ബേബി മെമ്മോറിയല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ് ഓഡിറ്റോറിയത്തില്‍ ആഘോഷ പരിപാടികള്‍ നടക്കും. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ ഡോ. മുഹ്‌ലിസ.വി, ഡോ.സേതു വാരിയര്‍, ഡോ.മോഹന്‍ദാസ് നായര്‍, ഡോ.ഷാജി തോമസ്‌ജോണ്‍, രഞ്ജിനി വര്‍മ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഡൗണ്‍ സിന്‍ഡ്രോം കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കിവരുന്ന അവാര്‍ഡ് ഫാ.തോമസ് കുട്ടിയാനിയില്‍, മുഹമ്മദ് അമീന്‍ എന്നിവര്‍ക്ക് വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി സമ്മാനിക്കും. ശേഷം ഡൗണ്‍ സിന്‍ഡ്രോം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.