പനജി: ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ് ഗോവ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച എന്‍.ആര്‍.ആ ഗ്ലോബല്‍ മീറ്റില്‍ വച്ച് ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയില്‍ നിന്നും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ രാജു നമ്പ്യാര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഐ.എ.സി.സി ഗ്ലോബല്‍ പ്രസിഡന്റ് എന്‍.കെ ഭൂപേഷ്ബാബു അധ്യക്ഷത വഹിച്ചു. ഗോവ പഞ്ചായത്ത് ആന്റ് ട്രാന്‍സ്പോര്‍ട്ട് മന്ത്രി മൗവിന്‍ ഗോഡിനോ മുഖ്യാതിഥിയായിരുന്നു. സദാനന്ദ് സേട്ട് തന്‍വാതെ (ഗോവ എക്കണോമിക് ഡവലപ്മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍), ഗോവ എന്‍.ആര്‍.ഐ കമ്മീഷണര്‍ അഡ്വ. നരേന്ദ്ര കെ.സവൈക്ക, ഗോവ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ അലക്സിയോ റജിനാള്‍ഡോ ലോറന്‍കോ, ഗ്ലോബല്‍ പ്രസിഡന്റ് എം.വി കുഞ്ഞാമു എന്നിവര്‍ അശംസകള്‍ നേര്‍ന്നു. ഐ.എ.സി.സി ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി കോയട്ടി മാളിയേക്കല്‍ നന്ദിയും പറഞ്ഞു.