മുഹമ്മദ് റാഫി ഫൗണ്ടേഷന്‍ പ്രവര്‍ത്തനോദ്ഘാടനം നാളെ

മുഹമ്മദ് റാഫി ഫൗണ്ടേഷന്‍ പ്രവര്‍ത്തനോദ്ഘാടനം നാളെ

തലശ്ശേരി: മുഹമ്മദ് റാഫി ഫൗണ്ടേഷന്‍ നാളെ(ഞായര്‍) നാടിന് സമര്‍പ്പിക്കും. പൈതൃക സ്മാരകമായ തലശ്ശേരി ഓവര്‍ ബറീസ് ഫോളിയില്‍ വൈകിട്ട് ആറിന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ നോവലിസ്റ്റ് എം.മുകുന്ദന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടന പരിപാടിയില്‍ റിട്ട.ഡി.ജി.പി.ഋഷിരാജ് സിംഗ് ഐ.പി.എസ് ഗസല്‍ ഗായകന്‍ ജിതേഷ് സുന്ദരം എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം മുംബെയിലെ പ്രശസ്ത ഗായകന്‍ ആശിഷ് ശ്രീവാസ്തവ സംഗിത നിശ അവതരിപ്പിക്കും. പരിപാടിയിലേക്കുള്ള പ്രവേശനം പാസിലൂടെയായിരിക്കും. പൊതു ജനത്തിന് സായാഹ്നങ്ങള്‍ ചിലവിടാനും വിനോദ പരിപാടികള്‍ ആസ്വദിക്കാനും പ്രത്യേക ഇടം ഇല്ലാത്ത തലശ്ശേരിയുടെ സാഹചര്യം മാറ്റിയെടുക്കാന്‍ മുഹമ്മദ് റാഫി ഫൗണ്ടേഷന്‍ പ്രതിമാസ പരിപാടികള്‍ അവതരിപ്പിക്കുമെന്ന് നാസര്‍ലാമിര്‍, എ.കെ.സക്കറിയ, അബ്ദുല്ല നൂറുദ്ദീന്‍, അഫ്‌സല്‍ ആദി രാജ, ശശികുമാര്‍ കല്ലിടുമ്പില്‍, പി.കെ.സുരേഷ്, ഫസിഷ്, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *