പാലക്കാട്: പാലക്കാട് കല്ലേപ്പുള്ളി മില്‍മ പ്ലാന്റില്‍ അമോണിയം വാതക ചോര്‍ച്ചയെന്ന് നാട്ടുകാര്‍. വാതകം ശ്വസിച്ച് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും നാട്ടുകാര്‍ പറയുന്നു. നേരിയ തോതില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചതാണെന്നാണ് മില്‍മയുടെ വിശദീകരണം. അമ്പലക്കാട് കോളനിയിലെ ആളുകള്‍ക്കാണ് ഇതുമൂലം സ്ഥിരമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ചുമ, ഛര്‍ദ്ദി, വയറുവേദന എന്നിവ ഉണ്ടായെന്നും ആശുപത്രിയില്‍ പോയെന്നും ഇവിടത്തെ കുട്ടികള്‍ പറയുന്നു. മുന്നേയും കുറെ തവണ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇവിടുത്തുകാര്‍ പറയുന്നത്.
മൂന്ന് മാസം, ആറ് മാസം കൂടുമ്പോള്‍ പരിശോധിച്ച് അമോണിയം ലൈനുകള്‍ മാറ്റാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അപ്പോള്‍ ചെറിയ തോതിലുള്ള സ്‌മെല്‍ ഉണ്ടാകാറുണ്ട്. ഇനി അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കാമെന്നും കുറച്ചുകൂടി മുന്‍കരുതലെടുത്തും സമീപത്തെ ആളുകളെ കൂടി അറിയിച്ചുകൊണ്ടും നടപടികള്‍ കൈക്കൊള്ളാമെന്നും ആധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം അമോണിയം പ്ലാന്റില്‍ നിന്നുള്ള ചോര്‍ച്ച ആളുകളെ ബാധിക്കാതിരിക്കാന്‍ വീടുകളുടെ നേരെയുള്ള ഭാഗം കവര്‍ ചെയ്ത് കൊടുക്കണം എന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ആവശ്യം.