മദ്യലഹരിയില്‍ ഭാര്യയേയും മകന്റെ ഭാര്യയേയും മര്‍ദിച്ചയാള്‍ ആത്മഹത്യ ചെയ്തു

മദ്യലഹരിയില്‍ ഭാര്യയേയും മകന്റെ ഭാര്യയേയും മര്‍ദിച്ചയാള്‍ ആത്മഹത്യ ചെയ്തു

തലശ്ശേരി: മദ്യലഹരിയില്‍ ഭാര്യയേയും മകന്റെ ഭാര്യയേയും മര്‍ദിച്ചയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ധര്‍മ്മടം പോലിസ് പരിധിയിലെ പെരുന്താറ്റില്‍ ഇളയടത്ത് മുക്കിലുള്ള അഥര്‍വ്വത്തില്‍ ചന്ദ്രനെയാണ് (67) തറവാട് വീട്ടിലെ കിണറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറാണ് ചന്ദ്രന്‍. സ്ഥിരം മദ്യപിക്കുന്ന ശിലമുണ്ട്. ഇതേപറ്റി വീട്ടില്‍ വഴക്കും പതിവാണ്. കഴിഞ്ഞ ദിവസം ഭാര്യയുമായി വഴക്കുണ്ടായതോടെ ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. ഇതിന്റെ വിഷമം തീര്‍ക്കാന്‍ വീണ്ടും മദ്യപിക്കാന്‍ ചന്ദ്രന്‍ പുറത്തേക്ക് പോവാന്‍ തുടങ്ങിയപ്പോള്‍ മകന്റെ ഭാര്യ തടഞ്ഞു. ഇതില്‍ പ്രകോപിതനായ ചന്ദ്രന്‍ കൈയ്യില്‍ കിട്ടിയ വടി എടുത്ത് മകന്റെ ഭാര്യയുടെ തലക്കടിച്ചു. ബഹളമായതോടെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. ഇതില്‍ പിന്നീടാണ് തൊട്ടപ്പുറത്തെ തറവാട് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ ഭാര്യയുടെ പരാതിയിലും അസ്വാഭാവിക മരണത്തിനും ധര്‍മ്മടം പോലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *