എറണാകുളം: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 25ന് എറണാകുളത്ത് നടക്കുന്ന മതസൗഹാര്‍ദ്ദ രാഷ്ട്രീയ സമ്മേളനത്തിന്റെ പോസ്റ്റര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് രാജീവ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി അംഗങ്ങളായ ജിന്‍സി ജേക്കബ്, സി. ചാണ്ടി, മായ തമ്മനം എന്നിവര്‍ സംബന്ധിച്ചു.