കോഴിക്കോട്: ഭാഷാശ്രീ മാസികയുടെ 11ാമത് വാര്‍ഷികാഘോഷവും പുരസ്‌കാര സമര്‍പ്പണവും നാള (ഞായര്‍) വൈകീട്ട് മൂന്ന് മണിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍വച്ച്
മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കവി ദേവദാസ് പാലേരി അധ്യക്ഷത വഹിക്കും. തിരക്കഥാകൃത്ത് ശത്രുഘ്‌നന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.ടി.ബി കല്‍പ്പത്തൂര്‍ ( ലേഖനം, കഥ, നോവല്‍), നിസ്സാം കക്കയം (ലേഖനം, സമാഹാരം, ജീവകാരുണ്യ പ്രവര്‍ത്തനം, സാമൂഹിക സേവനം), കെ.പി സജീവന്‍ (കുട്ടികളുടെ നാടകക്കളരി-കളിമുറ്റം) എന്നിവര്‍ക്ക് സമഗ്ര സംഭവന വിഭാഗത്തിലും ഡോ.മെഹറൂഫ് രാജ് (കഥ-വിടപറയാനാകാതെ), സുമിത്ര ജയപ്രകാശ് (ഓര്‍മ-അച്ഛനാണ് എന്റെ ദേശം), ആനി ജോര്‍ജ് (ചെറുകഥ-നാലിലൊന്ന്), ബദരി (കവിത-വിചിത്ര നര്‍ത്തനം), ബാല (പഠനം-അമൃത വര്‍ഷിണി), രാജീവന്‍ മുണ്ടിയോട് (പരിഭാഷ-പണച്ചെടി) എന്നിവര്‍ക്ക് സാഹിത്യ പുരസ്‌കാര വിഭാഗത്തിലും ഹാജറ കെ.എം (ബാലകഥ-കിച്ചുവും മുത്തശ്ശിയും), വിനോദ് കോട്ടൂര്‍ (ബാലനോവല്‍-കുഞ്ഞിപ്പശു), രമാദേവി ചെപ്പ് (ബാലകവിത-മൂക്കുത്തി), എന്നിവര്‍ക്ക് ബാലസാഹിത്യ വിഭാഗത്തിലുമാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. പ്രീജ പ്രജീഷിന്റെ സചിത്ര ബാലകവിതാ സമാഹാരം ‘കുഞ്ഞറിവുകള്‍’ പ്രകാശനവും കവിയരങ്ങും പുസ്തകമേളയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞിക്കണാരന്‍ എം.എന്‍ (സത്യാര്‍ഥി ട്രസ്റ്റ്), പ്രകാശന്‍ വെള്ളിയൂര്‍ (മുഖ്യ പത്രാധിപര്‍, ഭാഷാശ്രീ), രതീഷ് ഇ.നായര്‍ (മാനേജര്‍), സദന്‍ കല്പത്തൂര്‍ (പത്രാധിപര്‍), സഹദേവന്‍ മൂലാട് (പത്രാധിപ സമിതി) എന്നിവര്‍ സംബന്ധിച്ചു.