മീത്തലെ ചമ്പാട്: പൊതുജനങ്ങളും സര്‍ക്കാറുകളും പ്രകൃതി വിഭവങ്ങളുടെ വിവേകപൂര്‍ണമായ ഉപയോഗത്തിന് വേണ്ടി നിലകൊള്ളണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മീത്തലെ ചമ്പാട് യൂനിറ്റ് ആവശ്യപ്പെട്ടു. വിദഗ്ധര്‍ക്കും ജനങ്ങള്‍ക്കുമിടയിലുള്ള പാലമായി പരിഷത്ത് മാറണം.
ചമ്പാട് വായനശാല & ഗ്രന്ഥാലയത്തില്‍ ചേര്‍ന്ന സമ്മേളനം വി.പത്മനാഭന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ. ഹരിദാസന്‍, ജ്യോതി കേളോത്ത്, ടി.ഹരിദാസന്‍, സി.ഉമേഷ്, പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. എം.പി ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.സുവര്‍ണന്‍ സ്വാഗതവും ഷജിന എം.നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ഷജിന എം (പ്രസി.), പി.സുവര്‍ണന്‍ (സെക്രട്ടറി).