തലശ്ശേരി: കൂടുതല്‍ ജനപ്രിയ പരിപാടികളുമായി ഇത്തവണ സംഘടിപ്പിക്കുന്ന പിണറായി പെരുമ സര്‍ഗോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.14 ദിവസങ്ങളിലായി തുടരുന്ന പരിപാടികള്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും, 14ന് സമാപിക്കും. പെരുമ സര്‍ഗോത്സവത്തിന്റെ കേളികൊട്ട് നാളെ (ഞായര്‍) തലശ്ശേരിയില്‍ മുഴങ്ങും. രാവിലെ 6.30ന് കണ്ണൂര്‍ ബൈസിക്കിള്‍ ക്ലബ് നേതൃത്വം നല്‍കുന്ന ബൈസിക്കിള്‍ റൈഡ് കടല്‍പാലം പരിസരത്ത്തലശ്ശേരി സബ്ബ്കലക്ടര്‍ സന്ദീപ് കുമാര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.
മുഴപ്പിലങ്ങാട്, എടക്കാട്, കാടാച്ചിറ , പെരളശ്ശേരി, മമ്പറം വഴി പിണറായില്‍ സമാപിക്കും. കഥാപ്രസംഗം, നാടകമേള, മെഗാമേള, സംഗീതം, നൃത്തം, മ്യൂസിക്കല്‍ നൈറ്റ്, ഹാസ്യ പരിപാടികള്‍, ഫ്‌ളവര്‍ ഷോ, എക്‌സിബിഷന്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക് , തുടങ്ങി നിരവധി ആകര്‍ഷണീയ പരിപാടികള്‍ ഒരുക്കുന്നുണ്ട്. കൂടാതെ എല്ലാ ദിവസങ്ങളിലും പിണറായി ബസാറില്‍ പുതുമയേറിയ പരിപാടികള്‍ ഉണ്ടാകും. പിണറായി പെരുമ ഇപ്പോള്‍ സംസ്ഥാനത്തെ ഇതര ദേശക്കാരും മാതൃകയാക്കി പിന്തുടരുന്നുണ്ടെന്നും സംഘാടക സമിതി ഭാരവാഹികളായ കക്കോത്ത് രാജന്‍, ഒ.വി ജനാര്‍ദ്ദനന്‍, പ്രൊ.കെ.ബാലന്‍, എ.ടി.ദാസന്‍, അഡ്വ വി.പ്രദീപന്‍, ടി.പി.രാജീവന്‍ എന്നിവര്‍ വിശദീകരിച്ചു.