പിക്കപ്പ് വാനില്‍ 1200 ലിറ്റര്‍ ഡീസല്‍ കടത്തിയവരെ പിടികൂടി

പിക്കപ്പ് വാനില്‍ 1200 ലിറ്റര്‍ ഡീസല്‍ കടത്തിയവരെ പിടികൂടി

തലശ്ശേരി: പിക്കപ്പ് വാനില്‍ ഡീസല്‍ കടത്തിയവരെ പിടികൂടി. കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയിലാണ് 1200 ലിറ്റര്‍ ഡീസലുമായി പെരളശ്ശേരി സ്വദേശി ടി.സന്തോഷ്, ചാല സ്വദേശി ഷംസുദ്ദീന്‍ എന്നിവരെയാണ് ധര്‍മ്മടം പോലിസ് അറസ്റ്റ് ചെയ്തത്. ഡീസല്‍ കടത്തുന്നതായ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. മാഹിയില്‍ നിന്നും എടക്കാട്, കണ്ണൂര്‍ ഭാഗങ്ങളിലേക്ക് കടത്തുകയായിരുന്നു ഡീസല്‍. പിക്കപ്പ് വാനില്‍ ബാരലുകളിലാക്കിയാണ് ഡീസല്‍ കടത്തിയത്. തലശ്ശേരി എ.എസ്.പി അരുണ്‍ കെ. പവിത്രന്‍ സ്ഥലത്ത് പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലിസ് അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *