പറക്കാനൊരുങ്ങി ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍

പറക്കാനൊരുങ്ങി ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍

കോഴിക്കോട്: മൂന്ന് വര്‍ഷം മുമ്പ് വിമാനത്തില്‍ കയറുവാനുള്ള ആഗ്രഹത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് കൊവിഡിന്റെ വരവോടെ ആ അവസരം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ കോഴിക്കോട് സണ്‍ഡേ സ്‌കള്‍ യൂണിയനിലെ കുട്ടികള്‍ സംഘടിപ്പിച്ച ലിറ്റില്‍ ലോര്‍ഡ് ജീസസ് Little എന്ന കരോള്‍ പരിപാടിയിലൂടെ സമാഹരിച്ച തുകയും ചില അഭ്യുദയാകാംക്ഷികളുടെ സഹായവും ചേര്‍ത്ത് ആ സ്വപ്‌നം സാധ്യമാവുകയാണ്. നാളെ ഉച്ചക്ക് 12.15 ന് കൊച്ചിയില്‍ നിന്നുള്ള Indigo 6E-172 വിമാനത്തില്‍ 75 അംഗ ടീം ബാംഗ്ലൂരിലേക്ക് പറക്കും. ഇന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആലുവയിലേക്ക് യാത്ര തിരിക്കുന്ന സംഘത്തിന്റെ താമസവും ഭക്ഷണവും ഏയര്‍പോര്‍ട്ടിലേക്കുള്ള യാത്രയും ആലുവ ക്രൈസ്തവ മഹിളാലയം പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റ് ൃക്രമികരിക്കും. ബാംഗ്ലൂരില്‍ വിമാനയാത്രക്ക് ശേഷമുള്ള ഭക്ഷണവും ഉച്ചകഴിഞ്ഞുള്ള ഉല്ലാസ യാത്രയുടെ ക്രമികരണവും സി.എസ്.ഐ സെന്‍ട്രല്‍ കര്‍ണാടക മഹായിടവകയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡ്‌സേബിലിറ്റി കണ്‍സേര്‍ണസ് നിര്‍വഹിക്കും. രാത്രി റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക് മടങ്ങും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *