തിരുവനന്തപുരം: ഇടത് എം.എല്‍.എ സച്ചിന്‍ ദേവിനെതിരേ പരാതി നല്‍കി കെ.കെ രമ എം.എല്‍.എ. നിയമസഭാ സംഘര്‍ഷത്തില്‍ പരുക്കേറ്റതുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയതിനാണ് പരാതി നല്‍കിയത്. നിയമസഭാ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിലുമാണ് പരാതി നല്‍കിയിരിക്കുന്നത്.
നിയമസഭാ സമ്മേളനത്തിനിടെയുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രമയുടെ വലതുകൈയ്ക്ക് പരുക്കേറ്റിരുന്നു. എന്നാല്‍ ഇത് കള്ളമാണെന്നും കൈയ്ക്ക് പരുക്കേറ്റിട്ടില്ലെന്നുമായിരുന്നു സച്ചിന്‍ ദേവ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വ്യാജ പ്രചാരണം. തനിക്ക് സംഭവിച്ചതിന്റെ യാഥാര്‍ത്ഥ്യം പരിശോധിക്കാതെ എം.എല്‍.എ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്ന് പരാതിയില്‍ പറയുന്നു.
താന്‍ നിലവില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പഴയ ചിത്രങ്ങള്‍ ചേര്‍ത്താണ് കള്ളം പ്രചരിപ്പിക്കുന്നത് എന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. എം.എല്‍.എ നടത്തിയ പ്രചാരണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും കെ.കെ രമ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 15 നാണ് നിയമസഭയില്‍ സംഘര്‍ഷം ഉണ്ടായത്. സ്പീക്കറുടെ ഓഫിസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.