മാഹി: മാഹി – ചാലക്കര ഉസ്മാന്‍ ഗവ. ഹൈസ്‌കൂളില്‍ നി പുണ്‍ ഭാരത് പദ്ധതിയുടെ ഭാഗമായി പഠനോത്സവം സംഘടിപ്പിച്ചു. കുട്ടികള്‍ നേടിയ പഠനശേഷികള്‍ രക്ഷിതാക്കള്‍ക്കു മുന്നിലവതരിപ്പിക്കാനും ഈ അധ്യയന വര്‍ഷം കുട്ടികളുണ്ടാക്കിയ പഠനോല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കാനും പഠനോത്സവം ഉപകരിച്ചു. കുട്ടികള്‍ക്ക് ധാരണാധിഷ്ഠിത വായനയിലും സംഖ്യാപരിജ്ഞാനത്തിലും പ്രാവിണ്യം നേടുന്നതിനായി ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന നിപുണ്‍ ഭാരത് പരിപാടിയുടെ ഭാഗമായാണ് രക്ഷാകര്‍തൃ സംഗമമായി പഠനോത്സവം സംഘടിപ്പിച്ചത്. പ്രധാനാധ്യാപകന്‍ എം. മുസ്തഫ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയ വികസന സമിതി ചെയര്‍പേഴ്‌സണ്‍ കെ. രസ്‌ന അധ്യക്ഷത വഹിച്ചു. അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് കെ.വി സന്ദീവ്, പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ സഹപാഠിയുടെ ചെയര്‍മാന്‍ കെ. മോഹനന്‍, സഹ പ്രധാനാധ്യാപിക എ.ടി പത്മജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എ.വി സിന്ധു, ഷീജ. കെ എന്നിവര്‍ സംസാരിച്ചു. എ.പി. റിഫാന സ്വാഗതവും കെ.പി അനിത നന്ദിയും പറഞ്ഞു. ടി.എം സജീവന്‍, ബി. അനുശ്രി, എം. സുനിത, കെ.ദീപ്‌ന, നിഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.