നിലവിലെ നേതൃത്വം തുടരും; മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം തന്നെ

നിലവിലെ നേതൃത്വം തുടരും; മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം തന്നെ

മലപ്പുറം: മുസ്‌ലിം ലീഗില്‍ അധികാരകൈമാറ്റമുണ്ടാവില്ല. നിലവിലെ നേതൃത്വം തന്നെ തുടരുമെന്ന് ധാരണയായി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പി.എം.എ സലാമും ട്രഷററായി സി.ടി അഹമ്മദ് അലിയും തുടരാന്‍ ധാരണയായി. ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനിടെ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. എം.കെ മുനീര്‍ ജനറല്‍ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ട് വെച്ചു. ഇതോടെ പാര്‍ട്ടിയുടെ മുഴുവന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു.
ഒരോ ജില്ലാ കമ്മിറ്റി അധ്യക്ഷന്‍മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരായുകയുമുണ്ടായി. കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മത്സരമുണ്ടാകില്ലെന്നും അത് മുസ്‌ലിം ലീഗ് കീഴ്‌വഴക്കമല്ലെന്നും സാദിഖലി തങ്ങള്‍ നേരത്തെ പ്രതികരിച്ചിരുന്നു. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പി.എം.എ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്റെ നിലപാട്.

Share

Leave a Reply

Your email address will not be published. Required fields are marked *