വാഷിംഗ്ടണ്‍: സാമൂഹിക മാധ്യമ വിലക്കിന് ശേഷം ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2016ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തിന്റെ 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ്, വിലക്ക് നീങ്ങിയ ശേഷം ട്രംപ് ആദ്യമായി പങ്കുവെച്ചത്. ‘ഞാന്‍ തിരികെ എത്തി’ എന്ന തലക്കെട്ടോടെയാണ് ട്രംപ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ പങ്കുവെച്ച ശേഷം, ങഅഏഅ (ങമസല അാലൃശരമ ഏൃലമ േഅഴമശി) എന്ന തന്റെ പ്രസിദ്ധമായ മുദ്രാവാക്യവും ട്രംപ് ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു, ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മെറ്റ പുനഃസ്ഥാപിച്ചത്. 2021 ജനുവരി 6ലെ ക്യാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്നായിരുന്നു ട്രമ്പിന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകള്‍ മെറ്റ മരവിപ്പിച്ചത്. രണ്ട് വര്‍ഷത്തെ സാമൂഹിക മാധ്യമ വിലക്കിന് ശേഷം ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്ന ട്രംപിന്റെ വീഡിയോ ആയും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.
തിരഞ്ഞെടുപ്പില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കുക എന്നത് ജനാധിപത്യത്തില്‍ പരമ പ്രധാനമാണ്. അതിനാലാണ് ട്രംപിന്റെ കാര്യത്തില്‍ തങ്ങള്‍ പുനര്‍വിചിന്തനത്തിന് തയ്യാറായിരിക്കുന്നത്. എന്നാല്‍, നിബന്ധനകള്‍ ലംഘിക്കുന്ന ഏതൊരു അക്കൗണ്ടിനും തങ്ങള്‍ വിലക്ക് ഏതുസമയത്തും ഏര്‍പ്പെടുത്താറുണ്ടെന്നും, ഇക്കാര്യം എല്ല ഉപഭോക്താക്കളും എപ്പോഴും ഓര്‍മ്മിക്കണമെന്നും യൂട്യൂബ് ട്വീറ്റ് ചെയ്തു.