ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് അറസ്റ്റില്‍; സംഘര്‍ഷസാധ്യത, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് അറസ്റ്റില്‍; സംഘര്‍ഷസാധ്യത, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

അമൃത്സര്‍: ഖാലിസ്ഥാന്‍ നേതാവായ അമൃത്പാല്‍ സിങ് അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷം നാകോദാറില്‍ നിന്നാണ് വാരീസ് ദേ പഞ്ചാബ് നേതാവായ അമൃത്പാലിനെ പിടികൂടിയത്. ജലന്ധറില്‍ വച്ച് അമൃത്പാലിന്റെ പത്തോളം അനുയായികളെയും പോലിസ് പിടികൂടി.

ശനിയാഴ്ചയാണ് അമൃത്പാലിനെ പിടികൂടാനുള്ള നീക്കങ്ങള്‍ക്ക് പഞ്ചാബ് പോലിസ് തുടക്കം കുറിച്ചത്. നേതാവ് അമൃത്പാല്‍ സിങ്ങിന്റെ അനുയായി ലവ് പ്രീത് സിങ്ങിന്റെ അറസ്റ്റിനെ തുടര്‍ന്ന് പഞ്ചാബില്‍ വന്‍ സംഘര്‍ഷമുണ്ടായിരുന്നു. നേതാവ് അമൃത്പാല്‍ സിങ്ങിന്റെ അനുയായികള്‍ അജ്‌നാല പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു. അതിനാല്‍ വ്യാജപ്രചരണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നാളെ ഉച്ച വരെ നിര്‍ത്തിവച്ചു.

അമൃത്പാലിനെ പിടികൂടാന്‍ വന്‍ സന്നാഹങ്ങളാണ് പഞ്ചാബ് പോലിസ് ഒരുക്കിയിരുന്നത്. എട്ട് ജില്ലകളിലെ പോലിസ് സംഘമാണ് ”ഓപ്പറേഷന്‍ അമൃത്പാല്‍ സിങില്‍ പങ്കെടുത്തത്. ക്രമസമാധാനപാലനത്തിനായി പഞ്ചാബ് പോലിസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പോലിസ് നടപടികളില്‍ ഇടപെടരുതെന്നും ജനങ്ങളോട് നിര്‍ദ്ദേശിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *