കോഴിക്കോട്: മൊകവൂര്‍ എന്‍.എച്ച് അടിപ്പാത ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയപാതയില്‍ കുനിമ്മല്‍ താഴം ക്രോസിംഗില്‍ അടിപ്പാത അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സമരപരിപാടികളുടെ അഞ്ചാംഘട്ടമായി രാപ്പകല്‍ സമരം ആരംഭിച്ചു. സമരപരിപാടി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എസ്.എം തുഷാര ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ പി.ചന്തു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സി. അനില്‍കുമാര്‍, കെ.പി രാവുണ്ണികുട്ടി, മുന്‍ ചെയര്‍മാന്‍ കെ.ടി അരവിന്ദാക്ഷന്‍, സി. പ്രശോഭ് (ബി.ജെ.പി.), ഒ.കെ.യു നായര്‍,(കോണ്‍ഗ്രസ്), സുധാകരന്‍ അടിച്ചാടത്ത് (എന്‍.സി.പി.) , വി.പി.മനോജ്( നാലാം വാര്‍ഡ് കൗണ്‍സിലര്‍), സി.വി ആനന്ദ് കുമാര്‍ (സി.പി.എം), റസിഡന്റ്‌സ ്അസോസിയേഷനുകളെ പ്രതിനിധീകരിച്ച് വി.ടി.രമേശ് ബാബു, ജയകൃഷ്ണന്‍. പി , ടി.എസ് പ്രേമ, കെ. അശോകന്‍ , കെ.പീതാംബരന്‍ നായര്‍, ശൈലജ ജയകൃഷ്ണന്‍, വി.സഹദേഹവന്‍, കെ.വാസുദേവന്‍, കെ.വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.