അനുശോചിച്ചു

അനുശോചിച്ചു

കൊച്ചി: ചങ്ങനാശ്ശേരി അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദീര്‍ഘകാലം സഭാ വിശ്വാസത്തെയും പുണ്യ പാരമ്പര്യങ്ങളെയും സംരക്ഷിച്ച കേരള സഭയുടെയും ഭാരത സഭയുടെയും മത രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ തനതായ ശ്രേഷ്ഠ സംഭാവനകള്‍ നല്‍കിയ മെത്രാപ്പോലീത്തയായിരുന്നു മാര്‍ ജോസഫ് പാവ്വത്തില്‍. അദ്ദേഹവുമായി തനിക്ക് അടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്ന കാര്യവും ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. കാലത്തിനപ്പുറം ചിന്തിക്കുകയും സഭാതനയരെ ആത്മീയ പാരമ്പര്യത്തിന് ഒത്തവണ്ണം നയിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗത്തില്‍ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുശോചിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *