സെക്കന്തരാബാദില്‍ വന്‍ തീപിടിത്തം, പുക ശ്വസിച്ച് ആറ് പേര്‍ മരിച്ചു

സെക്കന്തരാബാദില്‍ വന്‍ തീപിടിത്തം, പുക ശ്വസിച്ച് ആറ് പേര്‍ മരിച്ചു

  • 18 പേരെ രക്ഷപ്പെടുത്തി

ഹൈദരാബാദ്: സെക്കന്താരാബാദില്‍ വന്‍ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേരും സ്ത്രീകളാണ്. സെക്കന്തരാബാദിലെ സ്വപ്‌ന ലോക് എന്ന വാണിജ്യ സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. 18 പേരെ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയോടെയാണ് തീപിടിത്തം ഉണ്ടയാത്. 13 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പൊള്ളലേറ്റല്ല ആരും മരിച്ചത്. തീ മൂലം ഉണ്ടായ പുക ശ്വസിച്ചായിരുന്നു മരണം. പുക പുറത്ത് പോകാനുള്ള സംവിധാനങ്ങള്‍ കെട്ടിടത്തിലുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാകുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആറ് പേരുടെയും മരണം സംഭവിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *