വയനാട് : ജില്ലയിലെ 2021 -22 വര്‍ഷത്തെ ജില്ലാ തല കര്‍ഷക പുരസ്‌കാര വിതരണവും മികച്ച ജന്തു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണവും ജില്ലയിലെ പന്നി കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണവും നാളെ രാവിലെ 10 മണിക്ക് മാനന്തവാടി ക്ഷീര സംഘം ഹാളില്‍ വച്ച് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു നിര്‍വഹിക്കുന്നു. പ്രസ്തുത പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി വിശിഷ്ടാതിഥി ആയി പങ്കെടുക്കും. രാജ്യത്തെ ക്ഷീരമേഖലയിലെ പരമോന്നത ബഹുമതിയായ ഗോപല്‍ രത്ന ദേശീയപുരസ്‌കാരം ലഭിച്ച മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘത്തിന് സ്നേഹാദരവും വയനാട് ജില്ലാ മികച്ച ക്ഷീര കര്‍ഷക അവാര്‍ഡ് ലഭിച്ച ബിന്ദു വി.പി കവലയ്ക്കല്‍ തൃക്കയപെറ്റ, മികച്ച ജന്തു ക്ഷേമ പ്രവര്‍ത്തക വയനാട് ജില്ലാ ഷൈല എസ്.പി ശങ്കരാലയം അമ്പലമുക്ക് കല്‍പ്പറ്റ എന്നിവര്‍ക്കുള്ള പുരസ്‌കാര വിതരണം മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു നിര്‍വഹിക്കും. ജില്ലാ മൃഗ സംരക്ഷണ ഓഫിസര്‍ വയനാട് ഡോ. സീന ജോസ് പല്ലന്‍ പദ്ധതി വിശദീകരണം നടത്തും. ഇതോടനുബന്ധിച്ചു കര്‍ഷകര്‍ക്കായി ശാസ്ത്രീയമായ പശു, പന്നി പരിപാലനത്തെ കുറിച്ച് ബോധവത്കരണ സെമിനാറും സംഘടിപ്പിക്കും.