തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് 2021 -22 വര്‍ഷം കൊല്ലം ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകക്കും മികച്ച ജന്തുക്ഷേമ പ്രവര്‍ത്തകനുമുള്ള പുരസ്‌കാര വിതരണം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും. ചടങ്ങില്‍ ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍ അധ്യക്ഷത വഹിക്കും. പ്രസ്തുത പരിപാടിയില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ കൗശിഗന്‍ ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തും. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപന്‍ സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം ഹണി ബെഞ്ചമിന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയി പങ്കെടുക്കും. കാലി വളര്‍ത്തല്‍ കാലത്തിനൊത്ത് എന്ന വിഷയത്തില്‍ മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി. അജിത് ബാബു സെമിനാര്‍ നയിക്കും.