മാഹി: മാഹിയില്‍ പുതുതായി നഴ്‌സിങ്ങ് കോളജ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി എന്‍.രംഗസ്വാമി നിയമസഭയില്‍ അറിയിച്ചു. മാഹി എം.എല്‍.എ രമേശ് പറമ്പത്തിന്റെ ചോദ്യത്തിനുത്തരമായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കലാ-സാംസ്‌ക്കാരിക പരിപോഷണത്തിന്റെ ഭാഗമായി മുന്‍കാലങ്ങളിലെന്നപോലെ മയ്യഴി മഹോത്സവത്തിന് ഫണ്ട് അനുവദിക്കുമെന്നും, മയ്യഴിയില്‍ വാരാന്ത്യ കലാപരിപാടികള്‍ നടത്താന്‍ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും ടൂറിസം മന്ത്രികൂടിയായ ലക്ഷ്മി നാരായണന്‍ നിയമസഭയില്‍ രമേഷ് പറമ്പത്ത് എം.എല്‍.എയെ അറിയിച്ചു.