തിരുവനന്തപുരം: ബ്രഹ്‌മപുരം സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. സംസ്ഥാനത്തെ ഭരണനിര്‍വഹണത്തിലെ വീഴ്ച്ചയെന്നും കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമര്‍ശനം. 500 കോടി രൂപ പിഴ ഈടാക്കുമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണിന്റെ മുന്നറിയിപ്പ്. ആറാം തിയതിയിലെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത കേസിലാണ് വിമര്‍ശനം.
ബ്രഹ്‌മപുരത്ത് തീ പൂര്‍ണമായി അണച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷവും തീയും പുകയും ഉയരാത്ത സാഹചര്യം ആശ്വാസകരമാണ്. വേനല്‍ മഴ പെയ്തതും ഗുണമായി. വീണ്ടും മഴ പെയ്യുകയാണെങ്കില്‍ ഇപ്പോള്‍ തുടരുന്ന അഗ്നിരക്ഷാ സേന യൂണിറ്റുകളെയും പിന്‍വലിച്ചേക്കും.