മാഹി: മാഹി പുഴയോര നടപ്പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി ഇ.വല്‍സരാജ് അഡ്മിനിസ്റ്റ്‌റേറ്റര്‍ക്ക് കത്ത് നല്‍കി. നടപ്പാതയിലെ ശുചിമുറി വൃത്തിയാക്കി തുറന്നു കൊടുക്കുക, നടപ്പാതയുടെ കിഴക്കുവശത്തുള്ള ഭിത്തിക്ക് അറ്റകുറ്റപ്പണികള്‍ നടത്തുക, കൂടുതല്‍ ടോയ്ലറ്റുകള്‍ നിര്‍മ്മിക്കുക, ചെടികള്‍ സംരക്ഷിക്കുക, പാര്‍ക്കിന്റേയും നടപ്പാതയുടേയും അറ്റകുറ്റപ്പണികള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്ധയിച്ചാണ് കത്ത് നല്‍കിയത്. പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളുടേയും ബാങ്കുകളുടേയും സി.എസ്.ആര്‍ സ്‌കീമുകളില്‍ നിന്നുള്ള ഫണ്ട് ഉപയോഗിക്കാമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.