- ഐ.ഐ.ഐ.സിയിലെ സ്ത്രീശാക്തീകരണ തൊഴില്‍ പരിശീലന പരിപാടിയില്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ്ങും ജി.ഐ.എസും ഹൗസ് കീപ്പിങ്ങും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സ്ത്രീ ശാക്തീകരണ പദ്ധതിയില്‍ പുതിയ പരിശീലന പരിപാടികള്‍ പ്രഖ്യാപിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം(ADGIS), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് (ADBIM), ഹൗസ് കീപ്പിങ് ട്രെയിനി ലെവല്‍ 3 എന്നിങ്ങനെയുള്ള പരിശീലനങ്ങളാണ് സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരിശീലന ചെലവിന്റെ 90 ശതമാനവും സര്‍ക്കാര്‍ വഹിക്കും. ആറു മാസത്തെ താമസവും ഭക്ഷണവും ഉള്‍പ്പെടെ 10760 രൂപ മാത്രമാണ് അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ADGIS), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് പരിശീലനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥിനികള്‍ക്ക് സ്ഥാപനത്തില്‍ അടക്കേണ്ടതായി വരുന്നത്.
താമസവും ഭക്ഷണവും ആവശ്യമില്ലാത്ത പക്ഷം 7050 രൂപയാണ് ഒരു വിദ്യാര്‍ത്ഥിനിക്ക് സ്ഥാപനത്തില്‍ അടക്കേണ്ടതായി വരിക. ബിടെക് സിവില്‍ എന്‍ജിനീയറിങ് /ബി ആര്‍ക്ക് ബിരുധദാരികള്‍, ഡിപ്ലോമ സിവില്‍ എന്‍ജിനീയറിങ് പാസ്സായവര്‍, സയന്‍സ് ബിരുധദാരികള്‍, ബി.എ ജോഗ്രഫി വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ എന്നിവര്‍ക്ക് അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ബിടെക് സിവില്‍, ബി ആര്‍ക്ക് ബിരുധദാരികള്‍ക്കാണ് അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ് പരിശീലനത്തില്‍ അപേക്ഷിക്കുവാന്‍ സാധിക്കുന്നത്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേഷിക്കുവാന്‍ സാധിക്കുന്ന പരിശീലന പരിപാടിയായ ഹൗസ് കീപ്പിംഗ് പരിശീലനത്തില്‍ തെരെഞ്ഞെടുക്കപ്പെടുന്നവര്‍ 3690 രൂപ മാത്രം അടച്ചാല്‍ മതിയാകും. താമസവും ഭക്ഷണവും ആവശ്യമില്ലെങ്കില്‍ ഇത് 2028 രൂപയായി കുറയും. 57 ദിവസത്തെ ഈ പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് പ്രകാരമുള്ള ലെവല്‍ 3 സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഐ.ഐ.ഐ.സിയിലെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ആദ്യ ബാച്ചില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥിനികള്‍ക്കും അതാതു മേഖലകളില്‍ ജോലി ലഭിച്ചു എന്ന കാര്യം അഭിമാനാര്‍ഹമാണ്. സ്ത്രീശാക്തീകരണ പരിശീലന പരിപാടിയില്‍ താഴെ പറയുന്ന വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് അപേക്ഷിക്കാം. മതിയായ രേഖകള്‍ ഹാജരാക്കണം.