ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളേനം 19ന്

ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളേനം 19ന്

കോഴിക്കോട്: ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.എം.എ.ഐ) ജില്ലാകമ്മിറ്റിയുടെ വാര്‍ഷിക സമ്മേളനം 19ന് ഞായര്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് നാലുമണി വരെ നന്മണ്ട ഹോട്ടല്‍ 14എസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 11 ഏരിയകളില്‍ നിന്നുമായി 250ഓളം ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് ചടങ്ങില്‍ എ.എം.എ.ഐ-സാകല്യ ആയുര്‍വേദ യങ്ങ് എന്റര്‍പ്രെനര്‍ അവാര്‍ഡിനര്‍ഹരായ സഹ്യ ആയൂര്‍വേദ ഹോസ്പിറ്റലിലെ ഡോ. കെ.സജിനയേയും ഡോ.പ്രത്യ പ്രകാശിനേയും രാംദാസ് വൈദ്യര്‍ മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിനര്‍ഹനായ ഡോ.എ.പി ഹരിദാസിനേയും ആദരിക്കുകയും പുരസ്‌കാരം സമ്മാനിക്കുകയും ചെയ്യും. ചടങ്ങില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി സുനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് നടക്കുന്ന സംഘടനാ സമ്മേളനം എ.എം.എ.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ.വി.ജി ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘടനയുടം സംസ്ഥാന-ജില്ലാ-ഏരിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.സുഗേഷ്‌കുമാര്‍ ജി.എസ്, ഡോ.റോഷ്‌ന സുരേഷ്, ഡോ.സുധീര്‍.എം, ഡോ.അഖില്‍ എസ്.കുമാര്‍, ഡോ.ഗീത സതീഷ് എന്നിവര്‍ പങ്കെടുത്തു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *