കോഴിക്കോട് : സ്ത്രീ സമത്വത്തിനു വേണ്ടി സാംസ്‌കാരിക മുന്നേറ്റം എന്ന ലക്ഷ്യവുമായി സമം സാംസ്‌കാരികോത്സവം മാര്‍ച്ച് 17, 18,19 തീയതികളില്‍ കോഴിക്കോട് സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ്
പ്രസിഡന്റ് എം. പി ശിവാനന്ദനും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം. സത്യനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളുടെ മൂന്ന് രാപകലുകള്‍ സഹൃദയര്‍ക്കായി സമ്മാനിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ പ്രോജക്ടാണ് സമം സാംസ്‌കാരികോത്സവം. ജില്ലാ പഞ്ചായത്ത, കേരള ചലച്ചിത്ര അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട,് കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവം ടൗണ്‍ഹാളിലാണ് നടക്കുന്നത്. പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ഗസല്‍സന്ധ്യ, സംഗീതരാവ്, നാടകങ്ങള്‍, സിനിമകള്‍, വിവിധ കലാരൂപങ്ങള്‍, എഴുത്തുകാരുടെ കൂട്ടായ്മ, കവിതാലാപന മത്സരം, തത്സമയ ചിത്രരചന, വിവിധ മേഖലകളിലെ വനിതകളെ ആദരിക്കല്‍, എന്നിവ ഇതോടനുബന്ധിച്ച് നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍, ചലച്ചിത്ര അക്കാദമി റീജ്യനല്‍ കോ-ഓര്‍ഡിനേറ്റര്‍ പി. നവീന,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.