വുഡ്ക്രാഫ്റ്റ് ഓണേഴ്‌സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഓഫ് കേരള ജില്ലാസമ്മേളനം 18ന് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്യും

വുഡ്ക്രാഫ്റ്റ് ഓണേഴ്‌സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഓഫ് കേരള ജില്ലാസമ്മേളനം 18ന് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: വുഡ്ക്രാഫ്റ്റ് ഓണേഴ്‌സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഓഫ് കേരള ( വോക്ക്) ജില്ലാസമ്മേളനം 18ന് ബേപ്പൂരില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സമ്മേളന ഉപഹാരമായി കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് വോക്ക് പ്രവര്‍ത്തകര്‍ നല്‍കുന്ന 500ല്‍ അധികം സ്റ്റൂളുകള്‍ മന്ത്രി കൈമാറ്റം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10 എച്ച്.പി വരെ പ്രവര്‍ത്തിക്കുന്ന ചെറുകിട മരാധിഷ്ടിത യൂണിറ്റുകളെ പൊലൂഷന്‍ ലൈസന്‍സ്, ഫോറസ്റ്റ് ലൈസന്‍സ് എന്നിവയില്‍നിന്നും ഒഴിവാക്കണമെന്നും ചെറുകിട മരാധിഷ്ടിത മേഖലകളിലെ പ്രതിസന്ധികല്‍ പഠിച്ച് പരിഹാരം കണ്ടെത്തുവന്‍ കമ്മീഷനെ നിയമിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ വോക്ക് സംസ്ഥാന സെക്രട്ടറി ഭരതന്‍ പുത്തൂര്‍വട്ടം, ജില്ലാപ്രസിഡന്റ് റഷീദ് ബി.സി, ജില്ലാ സെക്രട്ടറി ഷാജി.എം, ജില്ലാ ട്രഷറര്‍ സുനില്‍കുമാര്‍ പന്നിക്കോട്, മീഡിയ കണ്‍വീനര്‍ ശശാങ്കന്‍ വേങ്ങേരി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *