രാഹുല്‍ വിദേശത്ത് രാജ്യത്തെയും ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തി കിരണ്‍ റിജിജു

രാഹുല്‍ വിദേശത്ത് രാജ്യത്തെയും ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തി കിരണ്‍ റിജിജു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. വിദേശസര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തിനിടെ രാഹുല്‍ രാജ്യത്തെ മോശമാക്കുന്ന രീതിയില്‍ സംസാരിച്ചു. രാജ്യത്തെയും ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയാണെങ്കില്‍ നിശബ്ദത പാലിക്കാന്‍ ആകില്ല. രാഹുല്‍ പാര്‍ലമെന്റില്‍ നുണ പറഞ്ഞു. ഇതിന് രാഹുല്‍ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വിദേശത്ത് കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച വിമര്‍ശനങ്ങള്‍ പരാതിയാക്കി അവകാശ സമിതിയെ സമീപിക്കാന്‍ ബിജെപി തയ്യാറെടുക്കുകയാണ്. ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ള സമിതിക്ക് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത് മുതല്‍ സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്യുന്നത് വരെയുള്ള അധികാരമുണ്ട്.

രാഹുല്‍ ഗാന്ധി, അദാനി വിഷയങ്ങളില്‍ ഭരണ പ്രതിപക്ഷ ബഹളം ഇന്നും തുടരും എന്ന് തന്നെയാണ് സൂചന. രാഹുല്‍ സഭയില്‍ മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്നാണ് ഭരണപക്ഷ നിലപാട്. മാപ്പില്ലെന്നും അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്നുമുള്ള നിലപാടില്‍ പ്രതിപക്ഷവും ഉറച്ച് നില്‍ക്കുകയാണ്. അദാനി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിബിഐ ഓഫീസിലേക്ക് പ്രതിപക്ഷം പ്രതിഷേധമാര്‍ച്ച് നടത്തിയേക്കും. രാവിലെ ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ തീരുമാനമാകും

അതിനിടെ അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ പാര്‍ലമെന്റ് അവകാശ സമിതി നടപടിയുമായി മുന്നോട്ട് പോവുകയാണ്. പരാതിക്കാരനായ നിഷികാന്ത് ദുബൈ എംപിയുടെ മൊഴിയെടുത്തിട്ടുണ്ട്. മൊഴി പരിശോധിച്ച ശേഷം സമിതി രാഹുല്‍ ഗാന്ധിയേയും വിളിച്ചു വരുത്തും. രാഹുലിനെതിരെ നടപടിക്കുള്ള നീക്കത്തെ സമിതിയിലുള്ള കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ കക്ഷികളുടെ അംഗങ്ങള്‍ എതിര്‍ത്തിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *