മില്ലറ്റ് ശില്പശാല 18 ന്

മില്ലറ്റ് ശില്പശാല 18 ന്

കോഴിക്കോട്:  കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും വയനാട്ടിലെ പ്രകൃതി കര്‍ഷക കമ്പനിയും ചേര്‍ന്ന് 2023 മാര്‍ച്ച് 18 ന് രാവിലെ 10 മണി മുതല്‍ മീഞ്ചന്തയിലെ കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്യാമ്പസില്‍ വെച്ച് മില്ലറ്റ് ശില്പശാല സംഘടിപ്പിക്കുന്നു. മില്ലറ്റുകള്‍ ശരീരത്തിന് പോഷണം നല്‍കുന്നു എന്നതിനാലാണ് ഐക്യരാഷ്ട്ര സഭ 2023 മില്ലറ്റ് വര്‍ഷമായി പ്രഖ്യാപിച്ചത്. ചെറു ധാന്യങ്ങളുടെ വിശേഷഗുണങ്ങളേയും പോഷകഘടകങ്ങളേയും കുറിച്ച് കര്‍ണാടകയില്‍ നിന്നുള്ള ജി.ബാലനും മില്ലറ്റുകളുടെ സ്വാദിഷ്ടമായ ഭക്ഷണ ക്രമത്തിലൂടെ നല്ലൊരു ഭക്ഷണ സംസ്‌കാരം ഉണ്ടാക്കാം എന്നതിനെക്കുറിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോക്ടര്‍ ഹേമലതയും വിവിധ മില്ലറ്റുകളെയും അവയുടെ കൃഷി രീതിയേയും കുറിച്ച് പി.ജോണ്‍ (വയനാട്) എന്നിവര്‍ ക്ലാസെടുക്കും.

ശില്പശാലയില്‍ പങ്കെടുക്കുവാന്‍ വിളിക്കേണ്ട നമ്പര്‍ : 9946986421

Share

Leave a Reply

Your email address will not be published. Required fields are marked *