തിരുവനന്തപുരം: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ചെറ്റച്ചല്‍ ജേഴ്സി ഫാമില്‍ നിര്‍മിച്ച ആധുനിക സൗകര്യങ്ങള്‍ ഉള്ള കിടാരി ഷെഡിന്റെയും ആടുകളെ മികച്ച രീതിയില്‍ വളര്‍ത്താന്‍ പര്യാപ്തമായ വിപുലമായ സ്ഥലസൗകര്യം ഉറപ്പാക്കിയ ഷെഡിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രസ്തുത പരിപാടിയില്‍ ആധുനിക സംവിധാനങ്ങള്‍ ഉറപ്പാക്കി സര്‍ക്കാര്‍ ഫാമുകളുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ കൂടുതല്‍ ഫണ്ട് വിലയിരുത്തുമെന്നും പാല്‍ ഉല്‍പ്പാദനം കൂട്ടുന്നതിനായി പുല്‍ കൃഷി ലഭ്യമായ സ്ഥലങ്ങളിലെല്ലാം വ്യാപിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. അതോടൊപ്പം ആധുനിക പശു ഭവനത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി നിര്‍വഹിച്ചു.
26 കിടാരികളെ പരിപാലിപ്പിക്കുന്നതിനായി 2021-2022 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓട്ടോമാറ്റിക് വാട്ടറിങ് സിസ്റ്റം അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ഉള്ളതാണ് കിടാരി ഷെഡ്. കൂടാതെ 100 ഇല്‍ പരം ആടുകളെ ഉള്‍കൊള്ളുന്ന ആട് ഷെഡ്. ഇതിലൂടെ വര്‍ഷം തോറും കര്‍ഷകര്‍ക്ക് ആവശ്യാനുസരണം ആട്ടിന്‍ കുട്ടികളെ ലഭ്യമാക്കുകയാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. 50 കിടാരികളെ പാര്‍പ്പിച്ചു പരിപാലിക്കുന്നതിനുള്ള കിടാരി ഷെഡ് എന്നിവയാണ് ആണ് ഫാമില്‍ സജ്ജീകരിച്ചിക്കുന്നത്.
അരുവിക്കര എം.പി അഡ്വ. ജി. സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.എസ് ബാബുരാജ് സ്വാഗതം പറഞ്ഞു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജില്ലാ പഞ്ചായത്ത് എസ്. സുനിത ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ് എന്നിവര്‍ ആശംസ പറഞ്ഞു. തിരുവനന്തപുരം ജില്ലാ മൃഗ സംരക്ഷണ ഓഫിസര്‍ ഡോ. ബീന ബീവി ടി.എം നന്ദി പറഞ്ഞു.