നിയമസഭ സംഘര്‍ഷം; ഏഴ്‌ എം.എല്‍.എമാര്‍ക്കെതിരേ കേസ്

നിയമസഭ സംഘര്‍ഷം; ഏഴ്‌ എം.എല്‍.എമാര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ നിയമസഭ സംഘര്‍ഷത്തില്‍ എം.എല്‍.എമാര്‍ക്കെതിരേ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പോലിസ് ആണ് കേസെടുത്തിരിക്കുന്നത്. അഞ്ച് യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരേയും രണ്ട് എല്‍.ഡി.എഫ് എം.എല്‍.എ മാര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. വാച്ച് ആന്‍ഡ് വാര്‍ഡുമാരെ ആക്രമിച്ചതിനാണ് യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരേ കേസെടുത്തത്.

അന്‍വര്‍ സാദിഖ്, കെ.കെ രമ, റോജി എം. ജോണ്‍, പി.കെ ബഷീര്‍, ടി.സിദ്ദീഖ് എന്നീ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരേ സനീഷ് കുമാര്‍ എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എച്ച്.സലാം, സച്ചിന്‍ ദേവ് എന്നിവര്‍ക്കെതിരേയാണ് കേസ്.

Share

Leave a Reply

Your email address will not be published. Required fields are marked *