കോഴിക്കോട്: ഡോ.സെയ്ത് സല്‍മ ഒന്നാം അനുസ്മരണ സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും നാളെ(വെള്ളി) ജെ.ഡി.ടി ഇസ്ലാം നഴ്‌സിങ് കോളേജ് ഓഡിറ്റോറിയത്തില്‍ ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍പിള്ള നിര്‍വഹിക്കുമെന്ന് ഡോ.സെയ്ത് സല്‍മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന നഴ്‌സസ് ദേശീയ സെമിനാര്‍ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചെയര്‍മാന്‍ ഡോ.ജെ.പ്രസാദ് ഉദ്ഘാടനം ചെയ്യും. ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നാഷണല്‍ പ്രസിഡന്റ് ഡോ.റോയ് കെ.ജോര്‍ജ്, ഇഖ്‌റ ആശുപത്രി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ.പി.സി അന്‍വര്‍, ഡോ.രതി ബാലചന്ദ്രന്‍, ഡോ.റീതാദേവി, ഡോ.ലൂസിയമ്മ ജോസഫ്, പ്രൊഫ.സഫീനബീവി, പ്രൊഫ.പി.സി സുനിത എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.
വൈകീട്ട് നാലിന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ എം.കെ രാഘവന്‍ എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ എം.കെ മുനീര്‍, തോട്ടത്തില്‍ രവീന്ദ്രന്‍, പി.ടി അബ്ദുള്‍ ഹമീദ്, പി.എം.എ സലാം, ജെ.ടി.ടി ഇസ്ലാം ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റ് ഡോ.ഇദ്‌റീസ്, അല്‍ഷിഫ നഴ്‌സിങ് കോളേജ് ചെയര്‍മാന്‍ പി.ഉണ്ണീന്‍ എന്നിവര്‍ പങ്കെടുക്കും. സ്വാഗതസംഘം ചെയര്‍മാന്‍ സി.പി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിക്കും. മികച്ച നഴ്‌സസ് അധ്യാപികക്ക് ഒരുലക്ഷം രൂപയുടെ അവാര്‍ഡും മികച്ച സാമൂഹിക സംഘടനക്ക് 25000 രൂപയുടെ അവാര്‍ഡുമാണ് ചടങ്ങില്‍ വിതരണം ചെയ്യുക. എറണാകുളം അമൃത കോളേജ് ഓഫ് നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.ടി മോളിയാണ് നഴ്‌സസ് അവാര്‍ഡിന് അര്‍ഹയായത്. മികച്ച സാമൂഹ്യക്ഷേമ സംഘടനക്കുള്ള അവാര്‍ഡ് കെ.എം.സി.സി മക്ക ഘടകത്തിന് നല്‍കും.