കോഴിക്കോട്: കൊയിലാണ്ടിയിലെ ചലച്ചിത്ര സ്‌നേഹികളുടെ കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ രണ്ടാമത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണത്തെ ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം സംവിധായകന്‍ സിദ്ദീഖിനും നവാഗത സംവിധായകനുള്ള പുരസ്‌കാരം മാളികപ്പുറം സംവിധായകന്‍ വിഷ്ണുശശിശങ്കറിനും നല്‍കും. മറ്റു പുരസ്‌കാരങ്ങള്‍: മികച്ച ദൃശ്യമാധ്യമ പുരസ്‌കാരം: ദീപക് ധര്‍മ്മടം (സീനിയര്‍ന്യൂസ് എഡിറ്റര്‍, 24 ന്യൂസ്), മികച്ച അവതാരകന്‍: നിഷാന്ത് (‘ഗം’- ഏഷ്യാനെറ്റ് ന്യൂസ്), മികച്ച ന്യൂസ് റീഡര്‍: അഞ്ജിത അശോക് (മാതൃഭൂമി ന്യൂസ്), മികച്ച ക്യാമറ: പ്രവീണ്‍ ധര്‍മശാല (24 ന്യൂസ്), മികച്ച അന്വേഷണ പരമ്പര: ജി.പ്രസാദ് (മാതൃഭൂമി ന്യൂസ്), എന്റര്‍ടൈന്‍മെന്റ് പുരസ്‌കാരം: കെ.പി സുരേഷ്‌കുമാര്‍ (ജനം ടി.വി), മികച്ച സാമൂഹിക പ്രതിബദ്ധത വാര്‍ത്താ പുരസ്‌കാരം: ഷിദ (മീഡിയ വണ്‍ ന്യൂസ്), മികച്ച റിപ്പോര്‍ട്ടര്‍: മിഥില ബാലന്‍ (മനോരമ ന്യൂസ്), മികച്ച വാര്‍ത്താ അവതാരകന്‍: ശരത് ചന്ദ്രന്‍ (ന്യൂസ് എന്‍ വ്യൂവ്സ്), മികച്ച എഡിറ്റിങ്: മുരളീധരന്‍ .കെ (മാതൃഭൂമി ന്യൂസ്), ക്യു.എഫ്.എഫ്.കെ ന്യൂസ്മേക്കര്‍ പുരസ്‌കാരം: രോഹന്‍ എസ്.കുന്നുമ്മല്‍ (ക്രിക്കറ്റ്പ്ലയര്‍). ഇതിനോടൊപ്പം കൊയിലാണ്ടി പത്ര മാധ്യമ ക്ലബിനേയും കൊയിലാണ്ടിയിലെ മാധ്യമപ്രവര്‍ത്തകരേയും ക്യു.എഫ്.എഫ്.കെ ആദരിക്കും. ഏപ്രില്‍ 30ന് കൊയിലാണ്ടി ടൗണ്‍ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ കൈമാറുമെന്ന് ക്യു.എഫ്.എഫ്.കെ ഫെസ്റ്റിവല്‍ ഡയരക്ടര്‍ പ്രശാന്ത് ചില്ല, ജന.സെക്രട്ടറി അഡ്വ. വി.സത്യന്‍, ഭാരവാഹികളായ ആന്‍സന്‍ ജേക്കബ്, ഷീജ രഘുനാഥ്, ഹരി ക്ലാപ്‌സ്, കിഷോര്‍ മാധവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.