കേരള വാട്ടര്‍ അതോറിറ്റി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 18ന്

കേരള വാട്ടര്‍ അതോറിറ്റി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 18ന്

കോഴിക്കോട്: കേരള വാട്ടര്‍ അതോറിറ്റി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ അഞ്ചാം സംസ്ഥാന സമ്മേളനം 18ന് രാവിലെ 9.30ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേയര്‍ ബീന ഫിലിപ് മുഖ്യാതിഥിയാകും. 200ഓളം പ്രതിനിധികള്‍ പങ്കെടുക്കും. വിരമിച്ച ജീവനക്കാര്‍ക്ക് 265 കോടി രൂപയോളം സര്‍ക്കാര്‍ ആനുകൂല്യങ്ങളായി നല്‍കാനുണ്ടെന്നും ഇത് വിതരണം ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എന്‍ജി. പി.വി നന്ദകുമാര്‍, ചെയര്‍മാന്‍ എന്‍ജി. അബ്ദുല്ലക്കുട്ടി, ജനറല്‍ കണ്‍വീനര്‍ എന്‍ജി. പ്രേമരാജന്‍, ജില്ലാപ്രസിഡന്റ് എന്‍ജി. സുരേഷ്, സംസ്ഥാന സെക്രട്ടറി എന്‍ജി. സത്യന്‍, മീഡിയ ആന്റ് പബ്ലിസിറ്റി കണ്‍വീനര്‍ എന്‍ജി. സായിപ്രകാശ് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *