കോഴിക്കോട്: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ചരിത്ര വിഭാഗത്തിന്റെ അഭിമുമുഖ്യത്തില്‍ നടക്കുന്ന ത്രിദിന ദേശീയ സെമിനാറിന് ഇന്ന് (16-03-23) ആരംഭം. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ ശശി മാഷിന്റെ ബഹുമാനാര്‍ത്ഥം സംഘടിപ്പിക്കുന്ന, ‘കേരള ചരിത്രത്തിലേക്ക് ഒരന്വേഷണം’ എന്ന തലക്കെട്ടോട് കൂടിയ സെമിനാര്‍ കേരളചരിത്രത്തിന്റെ വിവിധങ്ങളായ ഗവേഷണ മേഖലകളിലേക്കുള്ള അന്വേഷണമാണ്.
പ്രശസ്ത ചിത്രകാരന്‍ കെ.കെ മാരാര്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ ‘ആധുനിക പൂര്‍വകാലത്തെ ചിത്ര ശില്‍പകലകളും നാട്ടറിവുകളും ‘ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന വിവിധ ടെക്‌നിക്കല്‍ സമ്മേളനങ്ങളില്‍ ഡോ. പി.വി മിനി, ഡോ. അബ്ദുല്‍ റസാഖ്, ഡോ. കെ.പി രാജേഷ്, ഡോ. കെ.എസ് മാധവന്‍, ഡോ. കെ.പി രവി, ഡോ. സോണിയ ഈപ, രദീന, ഡോ. ശ്രീജിത്ത് ഇ. തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഗവേഷക വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണം ശനിയാഴ്ച രാവിലെ. ശനിയാഴ്ച ഉച്ചയ്ക്ക് യാത്രയപ്പ് സമ്മേളനം.