കോഴിക്കോട് : കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ രജത ജൂബിലി സമ്മേളനം 18 ന് രാവിലെ 9.30 ന് കൊമ്പിലാട് ഗോവിന്ദന്‍കുട്ടി നായര്‍ നഗറില്‍ (ശ്രീനാരായണ സെന്റിനറി ഹാള്‍) മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന്‍ അധ്യക്ഷത വഹിക്കും. പെന്‍ഷന്‍ ബോര്‍ഡ് അംഗം പി.ഗഗാറിന്‍ ,പി. ഉബൈദുള്ള എം.എല്‍.എ, എന്‍.കെ രാമചന്ദ്രന്‍(സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയന്‍)അഡ്വ.ജി.സി.പ്രശാന്തകുമാര്‍(ജില്ലാ പ്രസിഡന്റ് ,കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍), പി.കെ വിനയകുമാര്‍(സംസ്ഥാന പ്രസിഡന്റ് ,കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്),വി.എം അനില്‍കുമാര്‍ (സംസ്ഥാന പ്രസിഡന്റ് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍) ആശംസകള്‍ നേരും.
തോട്ടത്തില്‍ രവീന്ദ്രന്‍ എ.എല്‍.എ ആദരിക്കല്‍ നിര്‍വഹിക്കും. കെ.രാഘവന്‍ പരിചയപ്പെടുത്തും. സമസ്ഥാന ട്രഷറര്‍ കെ.എം. തോമസ് ആശംസകള്‍ നേരും.ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍ കുന്നത്ത് നന്ദി പറയും.
പ്രതിനിധി സമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം.സുകുമാരന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന ട്രഷറര്‍ കെ.എം. തോമസ് വരവ് ചിലവ് കണക്കവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി കെ.വി ഗോപാലന്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി എം.ഗോപാലകൃഷ്ണന്‍ നന്ദിയും പറയും.