കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലേബര്‍ കോണ്‍ഗ്രസ് (ഐ.എന്‍.എല്‍.സി) 13ാമത് സംസ്ഥാന സമ്മേളനം 17,18,19 തിയതികളില്‍ കോഴിക്കോടുവച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 17ന് രാവിലെ 10 മണിക്ക് പതാക ഉയര്‍ത്തലും ഐ.എന്‍.എല്‍.സി സംസ്ഥാനകമ്മിറ്റി യോഗവും നടക്കും. 18ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം എ.ശിവപ്രകാശ് നഗറി(നളന്ദ ഓഡിറ്റോറിയം)ലും ഉച്ചക്ക് രണ്ട് മണിക്ക് ട്രേഡ് യൂണിയന് സമ്മേളനവും വൈകീട്ട് അഞ്ച് മണിക്ക് പൊതുസമ്മേളനം കെ.വി മാത്യുനഗറി(മുതലക്കുളം മൈതാനം)ലും നടക്കും. 19നാണ് സംസ്ഥാന കമ്മിറ്റി യോഗം. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് വി.ഗോപാലന് മാസ്റ്റര്‍, ഐ.എന്‍.എല്‍.സി സംസ്ഥാന പ്രസിഡന്റ് എം.ഉണ്ണികൃഷ്ണന്, ജനറല്‍ സെക്രട്ടറി എം.ജീവകുമാര്‍, ജില്ലാപ്രസിഡന്റ് ഗണേഷ്ബാബു പാലാട്ട് എന്നിവര്‍ സംബന്ധിച്ചു.