ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അരുണാചലിലെ ഇന്ത്യാ- ചൈന അതിര്‍ത്തി ബോംബ്ടിലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റിനേയും സഹ പൈലറ്റിനേയും കാണാതായി. ഇവര്‍ രണ്ടുപേരും മാത്രമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ച രാവിലെ 9.15ന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം ഹെലികോപ്റ്ററിന് നഷ്ടമായിരുന്നു.
കഴിഞ്ഞ വര്‍ഷവും അരുണാചലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അപ്പര്‍ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അഞ്ച് സൈനികരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗനമനം. അപകടസ്ഥലത്തേക്ക് എത്താന്‍ റോഡ് സൗകര്യം ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയിരുന്നു.