കോഴിക്കോട്: ബേബിമെമ്മോറിയല്‍ ആശുപത്രിയില്‍ വച്ച് 18,19 തിയതികളില്‍ രണ്ടാം അന്താരാഷ്ട്ര വയോജനാരോഗ്യ പഠന സെമിനാറും ശില്‍പശാലയും സംഘടിപ്പിക്കും. ബേബിമെമ്മോറിയല്‍ ആശുപത്രിയും കേരള ആരോഗ്യ സര്‍വകലാശാലയും പാലിയം ഇന്ത്യ സംഘടനയും സംയുക്തമായി നടത്തുന്ന പ്രസ്തുത സമ്മേളനത്തില്‍ ഇന്ത്യയിേലയും വിദേശത്തേയും പ്രമുഖരായ ഡോക്ടര്‍മാര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ഈ സമ്മേളനത്തില്‍ വയോജനാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിന്മേല്‍ ചര്‍ച്ചകള്‍ ക്രമീകരിച്ചിട്ടുണ്ട്. 19ന് രാവിലെ 9.45ന്കേരള ആരോഗ്യസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.കെ.മോഹനന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പദ്മശ്രീപ്രൊഫസര്‍ ഡോ. എം.ആര്‍ രാജഗോപാല്‍, പ്രൊഫ.അല്‍ക്ക ഗണേഷ്, പ്രൊഫ.ഗണേഷ്ഗോപാല കൃഷ്ണന്‍ എന്നിവര്‍ സമ്മേളനത്തില്‍പങ്കെടുക്കും.