‘സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഫയലിങ് സംവിധാനത്തോടെയുള്ള ക്യാംപ് സിറ്റിംഗ് കോഴിക്കോട്ട് പ്രവര്‍ത്തിക്കണം’

‘സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഫയലിങ് സംവിധാനത്തോടെയുള്ള ക്യാംപ് സിറ്റിംഗ് കോഴിക്കോട്ട് പ്രവര്‍ത്തിക്കണം’

കോഴിക്കോട്: ഉപഭോക്തൃ കമ്മീഷനുകളുടെ പ്രവര്‍ത്തനം വികേന്ദ്രീകരിക്കുന്നതിനും ഫയലുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുന്നതിനും സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഫയലിങ് സംവിധാനത്തോടെയുള്ള ക്യാമ്പ് സിറ്റിംഗ് കോഴിക്കോട് പ്രവര്‍ത്തിക്കണമെന്ന് ലോക ഉപഭോക്തൃ അവകാശദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച ഉപഭോക്തൃ സമ്മേളനം ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ വീട്ട് പടിക്കല്‍ നീതി എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുവാന്‍ ഇത് പ്രയോജനം ചെയ്യും. ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും സമിതി പ്രസിഡന്റ് പി.ഐ അജയന്‍ നിവേദനം നല്‍കും. യോഗത്തില്‍ പ്രസിഡന്റ് പി.ഐ അജയന്‍ അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ വേങ്ങേരി, വി.പി സനീബ് കുമാര്‍, ഇ. ദിനചന്ദ്രന്‍ നായര്‍, വനജചീനംകുഴിയില്‍, ശോഭ സി.ടി, വി. ചന്ദ്രശേഖരന്‍, വെളിപാലത്ത് ബാലന്‍, സാബുമാത്യു, പി. ഗൗരിശങ്കര്‍, ടി.സി അബ്ദുള്‍കരീം, എം. അബ്ദുറഹിമാന്‍, കെ.മാധവന്‍, പി.പി വൈരമണി എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *