ന്യൂഡല്‍ഹി: ജനങ്ങളുടെ ഇഷ്ടം പ്രതിഫലിപ്പിക്കുന്ന വിവാഹമെന്ന സംവിധാനം പാര്‍ലമെന്റ് പാസാക്കിയ ചില നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടേണ്ടതാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. രാജ്യത്തെ ഏത് ആണിനും പെണ്ണിനും അനുയോജ്യമായ ജീവിതം നയിക്കാന്‍ കഴിയും.പക്ഷേ വിവാഹം എന്നത് ചില പ്രത്യേക നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടേണ്ട സംവിധാനമാണ്. ജനങ്ങളുടെ ഇഷ്ടം പ്രതിഫലിപ്പിക്കുന്ന പാര്‍ലമെന്റ് ആണ് നിയമങ്ങള്‍ നടപ്പിലാക്കേണ്ടത്. പൗരന്മാര്‍ എന്തു പ്രവര്‍ത്തിച്ചാലും സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും അതേസമയം പൗരന്മാര്‍ എന്ന നിലയില്‍ നിയമങ്ങള്‍ പാലിക്കേണ്ടത് അവരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
വിവാഹമെന്നത് ഒരു സംവിധാനമാണ്. അതിന് പവിത്രതയുണ്ട്. നമ്മുടെ പാരമ്പര്യം, ധാര്‍മികത, പൈതൃകം എന്നിവയൊക്കെ പരിഗണിച്ചുള്ള ഒരു നിയമം അതിനു വേണമെന്നും അദ്ദേഹം വ്യക്തമാക്കി.