ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരുവനന്തപുരത്ത് പോരാട്ടം കനത്തേക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരുവനന്തപുരത്ത് പോരാട്ടം കനത്തേക്കും

ന്യൂഡല്‍ഹി : 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് പോരാട്ടം കനക്കുമെന്ന് സൂചന. നിലവില്‍ തിരുവനന്തപുരം എം.പിയായ ശശി തരൂരിനെത്തന്നെയാണ് കോണ്‍ഗ്രസ് മത്സരക്കളത്തിലിറക്കുന്നതെങ്കില്‍ ബി.ജെ.പി ടിക്കറ്റില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ രംഗത്തിറക്കിയേക്കും എന്നാണ് സൂചന. നായര്‍സമുദായത്തിന് നിര്‍ണായക സ്വാധിനമുള്ള മണ്ഡലമായ തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ശശി തരൂരാണ് വിജയിച്ചത്. തമിഴ് ബ്രാഹ്‌മണസമുദായാംഗമായ ജയശങ്കറിന് വിജയസാധ്യതയുണ്ടെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. മത്സരം തരൂരും ജയശങ്കറും തമ്മിലാണെങ്കില്‍ തീപാറുന്ന ഗ്ലാമര്‍ പോരാട്ടമായിരിക്കും വരുന്ന ലോക്‌സഭാ ഇലക്ഷനില്‍ തിരുവനന്തപുരത്ത് അരങ്ങേറുക.

തിരുവനന്തപുരം, ബംഗളൂരു റൂറല്‍, വിശാഖപട്ടണം റൂറല്‍ എന്നിവിടങ്ങളിലെ യുവാക്കളെ അഭിസംബോധന ചെയ്യാന്‍ നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ ജയശങ്കറിനെ ബി.ജെ.പി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മണ്ഡലത്തിലെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *