പാരീസ്: പാരീസ് നഗരത്തിലെ തെരുവുകളില്‍ മാലിന്യം കുന്നുകൂടുന്നു. മാര്‍ച്ച് ആറു മുതല്‍ ശുചീകരണത്തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നതിനാലാണ് തെരുവോരങ്ങളില്‍ ചീഞ്ഞുനാറി ഈച്ചയാര്‍ക്കുന്ന മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്. 5,600 ടണ്ണില്‍ അധികം മാലിന്യങ്ങള്‍ നഗരത്തിലെ റോഡുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. മൂന്ന് മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ ഉപരോധിക്കപ്പെട്ടിരിക്കുകയാണ്.
തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം 62 ല്‍ നിന്ന് 64 ലേയ്ക്ക് ഉയര്‍ത്താനുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിര്‍ദ്ദേശത്തിനെതിരേയാണ് നഗരത്തിലെ ശുചീകരണത്തൊഴിലാളികള്‍ സമരം ചെയ്യുന്നത്.